ktt
കളപ്പില സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിറ്റ് വിതരണത്തിന് മണ്ണടി പുത്തൻവീട്ടിൽ യോഗേന്ദ്രനും രാജേന്ദ്രേനും ചേർന്ന് 1 ലക്ഷരൂപയുടെ ചെക്ക് ധനകാര്യ മന്ത്രി കെ .എൻ.ബാലഗോപാലിന് കൈമാറുന്നു

ഓയൂർ: കളപ്പില വാർഡിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി കെ .എൻ.ബാലഗോപാൽ നിർവഹിച്ചു. കിറ്റ് വിതരണത്തിനായി മണ്ണടി പുത്തൻവീട്ടിൽ യോഗേന്ദ്രനും രാജേന്ദ്രേനും ചേർന്ന് 1 ലക്ഷം രൂപ ധനസഹായം നല്കി. വാർഡ് മെമ്പർ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.