govt
നെടുമൺകാവ് ഉളകോഡ് കൽച്ചിറ മസ്ജിദിന് സമീപം തകർന്ന് കിടക്കുന്ന ആരോഗ്യവകുപ്പ് ക്വാർട്ടേഴ്‌സുകൾ..

ഓടനാവട്ടം: കൊട്ടാരക്കര താലൂക്കിൽ നെടുമൺകാവ് ഉളകോഡ് കൽച്ചിറ മസ്ജിദിന് സമീപം സർക്കാർ വക അഞ്ച് ക്വാർട്ടേഴ്‌സുകളും 50 സെന്റിൽപരം ഭൂമിയും സംരക്ഷിക്കാനാളില്ലാതെ നശിക്കുന്നു. അര നൂറ്റാണ്ടിലധികമായി ഈ കെട്ടിടങ്ങളും ഭൂമിയും അധികൃതർ തിരിഞ്ഞുനോക്കാതായിട്ട്.

ലക്ഷങ്ങൾ ചെലവഴിച്ച കെട്ടിടങ്ങൾ

നെടുമൺകാവ് സർക്കാർ ഹെൽത്ത്‌ സെന്ററിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടി അന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ക്വാർട്ടേഴ്‌സുകളാണ് നിലം പൊത്തി ഉപയോഗശൂന്യമായി കിടക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ആവാസകേന്ദ്രമായി തുടരുകയാണ് ഇവിടം.

ജനപ്രതിനിധികൾ ഇടപെടണം

ഈ ഭൂമിയുടെയും കെട്ടിടങ്ങളുടെയും ദുരിതാവസ്ഥ ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി മുഖ്യ മന്ത്രി, ധന മന്ത്രി, ആരോഗ്യവകുപ്പ്, ജില്ലാപഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്ക് നിവേദനങ്ങൾ സമർപ്പിക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ പറയുന്നു. നശിച്ചുകൊണ്ടിരിക്കുന്ന സർക്കാർ ഭൂമിയും കെട്ടിടങ്ങളും സംരക്ഷിച്ച് നാടിനു പ്രയോജനം കിട്ടുന്ന പദ്ധതികൾക്ക് ഉപയോഗിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടു.