കൊല്ലം: സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവത്സിന്റെ (കെ.ഐ.ടി.ടി.എസ്) രണ്ടാംകുറ്റിയിൽ പ്രവർത്തിക്കുന്ന ടി.കെ.എം ഐ.സി.ടി.പി ആരംഭിക്കുന്ന ലോജിസ്റ്റിക് മാനേജ്മെന്റ്, എയർ പോർട്ട് ഓപ്പറേഷൻ എന്നീ ഡിപ്ളോമ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. ആറുമാസമാണ് കോഴ്സ്. അടിസ്ഥാന യോഗ്യത പ്ളസ് ടു. പരിശീലന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഒരു മാസത്തെ ഇന്റേൺഷിപ്പും പ്ളേസ്മെന്റ് പരിശീലനവും നൽകും. വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരിട്ടോ, www.tkmictp.in എന്ന വെബ് സൈറ്റിലോ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8089909343.