പരവൂർ: നഗരസഭയുടെ നേതൃത്വത്തിൽ പരവൂർ ഗവ. ആയുർവേദ ആശുപത്രയിൽ നടന്ന യോഗദിനാചരണം ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്. ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ഗീത, കൗൺസിലർ ഖദീജാ ബീവി, മെഡിക്കൽ ഓഫീസർ ഡോ. ഹീര, ഡോ. ശ്രീജ എന്നിവർ സംസാരിച്ചു.