പരവൂർ: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പരവൂർ ടൗണിൽ സംഘടിപ്പിച്ച ചക്ര സ്തംഭന സമരം സി.പി.എം ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. എസ്. ശ്രീലാൽ യാക്കൂബ്, ഹക്കിം തുടങ്ങിയവർ സംസാരിച്ചു. പരവൂർ നോർത്ത് ദയാബ്ജി ജംഗ്ഷനിൽ നടന് പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.പി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമൻപിള്ള സംസാരിച്ചു.