കൊല്ലം: ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ബി.ജെ.പി വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും. ജൂലായ് 6വരെയാണ് പരിപാടികൾ. ബി.ജെ.പി ജില്ലാ കമ്മിറ്റി കാര്യാലയമായ ദീൻ ദയാൽ ഭവനിൽ ജില്ലാ തല പരിപാടികൾക്ക് ഇന്ന് രാവിലെ തുടക്കം കുറിക്കും. ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഭദ്രദീപം തെളിച്ച് തുടക്കം കുറിക്കും. ജില്ലയിലെ ആയിരത്തിൽ പരം കേന്ദ്രങ്ങളിൽ സമ്മേളനം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.