കുന്നിക്കോട് : വെട്ടിക്കവല ഗ്രാപഞ്ചായത്ത് വില്ലൂരിൽ ആൾമറയില്ലാത്ത കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ചരുവിള പുത്തൻവീട്ടിൽ ജോസിന്റെ പശുവാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം 15 അടിയോളം താഴ്ചയുള്ള കിണറ്റിൽ 5 അടിയോളം വെള്ളം ഉണ്ടായിരുന്നു. വിസ്താരം കുറഞ്ഞ കിണർ ആയതിനാൽ പശു കിണറ്റിൽ കുടുങ്ങി പരിക്കേറ്റു. ആവണീശ്വരം അഗ്നിരക്ഷാസേന സ്ഥലത്തെത്തി രണ്ട് മണിക്കൂർ പരിശ്രമത്തിന്റെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരയ്ക്ക് എത്തിച്ചു. തുടർന്ന് ചികിത്സ നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജി, സന്തോഷ്, ശരത്, അജീഷ്, ശ്രീജിത്ത്, ശംഭു, രാധാകൃഷ്ണപിള്ള, സതീഷ്, ഷിനൊവ് എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.