കുന്നിക്കോട് : എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 'നിറവ് 2021' പരിപാടിയുടെ ഭാഗമായി കുന്നിക്കോട് മണ്ഡലംതല ഉദ്ഘാടനം മേലിലയിൽ സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു നിർവഹിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സംവിധാനമില്ലാത്ത വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണും നൽകി. മണ്ഡലം പ്രസിഡന്റ് ഇർഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.അധിൻ, വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, മണ്ഡലം സെക്രട്ടറി സുജിത്ത് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജിത് മേലില, വാർഡ് മെമ്പർ ശ്രീജ എന്നിവർ സംസാരിച്ചു.