കുന്നിക്കോട് : കാവൽപ്പുരയിൽ ഭിന്നശേഷിക്കാരിയായ വസന്ത കുമാരിക്ക് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച മുച്ചക്ര വാഹനത്തിന്റെ താക്കോൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ കൈമാറി. വിളക്കുടി ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടി വാഹനത്തിന്റെ രേഖകൾ കൈമാറി.
ചടങ്ങിൽ ബി.അഷറഫ്, എസ്.സജീദ്, അൻവർ, അച്ചു, എസ്.ഷിജു, ഷാജി, റിയാദ്, ഷാഫി എന്നിവർ പങ്കെടുത്തു.