കു​ന്നി​ക്കോ​ട് : ഓൺ​ലൈൻ പഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന വി​ദ്യാർ​ത്ഥി​ക​ളെ ക​ണ്ടെ​ത്തി, സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സി.പി.എം കു​ന്നി​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ സ്​മാർ​ട്ട് ഫോൺ ന​ൽ​കി. സി.പി.എം കു​ന്നി​ക്കോ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.മു​ഹ​മ്മ​ദ് അ​സ്‌​ലം സ്​മാർ​ട്ട് ഫോൺ വി​ദ്യാർ​ത്ഥി​കൾ​ക്ക് കൈ​മാ​റി. ലോ​ക്കൽ ക​മ്മിറ്റി അം​ഗം വ​ഹാ​ബ് കു​ന്നി​ക്കോ​ട്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജീ​വ് കൂ​രാം​കോ​ട്, മു​ഹ​മ്മ​ദ് അ​നീ​സ്, അൻ​വർ, അൻ​വർ​ഷാ, റ​ഫീ​ക്ക് കൂ​രാം​കോ​ട് എ​ന്നി​വർ സം​സാ​രി​ച്ചു.