bus

 വാക്കേറ്റം പതിവാകുന്നു

കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഇരുത്തിമാത്രം സർവീസ് നടത്തുന്നതിൽ യാത്രക്കാർക്ക് പ്രതിഷേധം. നിബന്ധനകൾ നിലവിലുണ്ടെങ്കിലും സ്വകാര്യബസുകളിൽ യാത്രക്കാരെ നിറച്ചാണ് യാത്ര നടത്തുന്നത്. ഇതാണ് എതിർപ്പുകൾക്കിടയാക്കിയത്.

ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതലും സർവീസ് നടത്തുന്നത് സ്വകാര്യ ബസുകളാണ്. ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഉള്ളതിനാൽ മിക്ക ബസുകളും സർവീസ് നടത്തുന്നില്ല. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചിട്ടുമില്ല. നിലവിൽ ദേശീയ പാതയിലൂടെയുള്ളവയാണ് കൂടുതലായും സർവീസ് നടത്തുന്നത്.

കല്ലുംതാഴത്ത് വാക്കേറ്റം

സീറ്റിംഗ് കപ്പാസിറ്റിയേക്കാൾ കൂടുതൽ യാത്രക്കാർ കയറുന്നത് വിലക്കിയ കണ്ടക്ടർക്ക് നേരെ യാത്രക്കാർ തർക്കിച്ചത് വാക്കേറ്റത്തിന് ഇടയാക്കി. ഇന്നലെ രാവിലെ പത്തോടെ കരുനാഗപ്പള്ളിയിലേക്ക് പോയ കൊല്ലം ഡിപ്പോയിലെ കണ്ടക്ടറുമായാണ് തർക്കമുണ്ടായത്. പത്ത് മിനിട്ടോളം നിറുത്തിയിട്ടിരുന്ന ബസ് പൊലീസ് ഇടപെട്ട ശേഷമാണ് യാത്ര തുടർന്നത്.

"

യാത്രാക്കാരെ ഇരുത്തി യാത്ര ചെയ്യുന്നതിൽ സ്വകാര്യ ​- കെ.എസ്.ആർ.ടി.സി ബസുകളിൽ രണ്ടുതരം രീതിയാണ് പിന്തുടരുന്നത്.

യാത്രക്കാർ