ഓച്ചിറ: അയ്യങ്കാളി ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അംബേദ്കർ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും മാദ്ധ്യമ അവാർഡ് വിതരണവും ചെയർമാൻ ബോബൻ ജി. നാഥ് ഉദ്ഘാടനം ചെയ്തു. ഓച്ചിറ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പഠനകേന്ദ്രം ജന. സെക്രട്ടറി ചൂളൂർ ഷാനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാദ്ധ്യപ്രവർത്തകർക്ക് അവാർഡുകൾ വിതരണം ചെയ്തു. ബിജു പാഞ്ചജന്യം, അഡ്വ. ബിനു, ആർ. സനജൻ, ആർ.എസ്. കിരൺ, വിഷ്ണുദേവ്, വിനോദ് പിച്ചിനാട്, നൗഫൽ കുരുടന്റയ്യം, നിസാർ കണ്ടനാടൻ, അജി ലൗലാന്റ്, അയ്യപ്പദാസ്, അജ്മൽ ഹുസൈൻ, അമീൻ കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.