wri

കൊല്ലം: സാമൂഹിക നീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ് ഡബ്ല്യു/എൽ.എൽ.ബി ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവർക്കും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ട്. പ്രായപരിധി 40 വയസ്. ജൂലായ് രണ്ടിനകം ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം. ഫോൺ: 04742794929, 8281999035.