കൊട്ടാരക്കര: ഓണക്കാലത്ത് പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുക എന്ന സർക്കാർ ശ്രമത്തിന്റെ ഭാഗമായി കൊട്ടാരക്കര കില ഇ.ടി.സിയിൽ പച്ചക്കി കൃഷിക്ക് തുടക്കമായി. മന്ത്രി കെ.എൻ.ബാലഗോപാൽ നേതൃത്വം നൽകുന്ന നേച്ചർ കൊട്ടാരക്കര, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി ഇ.ടി.സി ഫാമിൽ കൃഷി വിപുലമാക്കാനാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ അറിയിച്ചു. പച്ചക്കറി, വാഴ,മരച്ചീനി, കിഴങ്ങ് എന്നീ കൃഷികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം

ജി.കൃഷ്ണകുമാർ നിർവഹിച്ചു. ഫാം മാനേജർ വി.ജലന്തർ, ധനുഷ്, ഷബീന, കെ.ജയകുമാർ , ഡി.പ്രസാദ് എന്നിവർ സംസാരിച്ചു.