ncp
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി.പി പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലെ പമ്പിൽ സംഘടിപ്പിച്ച സമരം

പുനലൂർ : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി.പി പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾ ഉപരോധിച്ചു. പുനലൂരിൽ നടന്ന സമരം മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സന്തോഷ്.കെ.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ.ചെറിയാൻ, ടി.ആർ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.