ശാസ്താംകോട്ട : കെ.എസ്.യു ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനക്കിറ്റ് വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്‌. യു ജില്ലാ സെക്രട്ടറി കെ.എം. അൻവർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. കൃഷ്ണൻകുട്ടി നായർ, കൊമ്പിപ്പിള്ളിൽ സന്തോഷ്‌, എസ്‌. സുഭാഷ്, ലത്തീഫ്, സഹദേവൻ പിള്ള, ഷീജ, ആർ.ഡി. പ്രകാശ്, ബാബു, കലേഷ്, അൻവർ പുത്തൻ പുരയിൽ, ആൽബിൻ ഫിലിപ്പ്, അജ്മൽ പുത്തൻ പുരയിൽ, അഹർഷ, അജയൻ, അഭിരാം ഗോകുലം, അഖിൽ, റസൽ എന്നിവർ നേതൃത്വം നൽകി.