കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ആദിദേവി ജഗദംബ സരസ്വതിയുടെ 56-ാമത് വാർഷിക സ്മൃതിദിനം മമ്മാ ദിനമായി ആചരിക്കും. ആശ്രാമം വിശ്വജ്യോതി ഭവനിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പരിപാടി കേരള കൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം രാജയോഗ സെന്റർ ഡയറക്ടർ രഞ്ജിനിയുടെ നേതൃത്വത്തിൽ വിശേഷാൽ ക്ലാസും മെഡിറ്റേഷനും ഉണ്ടായിരിക്കും.