കൊല്ലം: കൊല്ലം ബൈപ്പാസിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യ യാത്രാ പാസ് അനുവദിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്നേഹപൂർവം കുരീപ്പുഴ കൂട്ടായ്മ ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകി. സൗജന്യ പാസിനും 20 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് പ്രതിമാസം 285 രൂപയ്ക്കുമുള്ള പാസിനും അപേക്ഷിക്കാൻ ഇന്ന് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിക്കേണ്ട പ്രദേശങ്ങളിൽ പലയിടത്തും ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ പലർക്കും പാസിന് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി.