കൊല്ലം: പുനുക്കന്നൂർ മണ്ഡലം ജംഗ്ഷൻ മംഗളോദയം ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനാ ദിനാചരണവും നടന്നു. ഓൺലൈൻ പ്രശ്നോത്തരി മത്സരവും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രഭാകരൻപിള്ള,​ ബൈജു പുനുക്കന്നൂർ,​ ജോ. സെക്രട്ടറി പ്രവീൺ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ജൂലായ് 7 വരെ നടക്കുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി മുല്ലക്കര രത്നാകരൻ രചിച്ച 'മഹാഭാരതത്തിലൂടെ' എന്ന പുസ്തകത്തെ കുറിച്ച് ചർച്ച, ആസ്വാദനക്കുറിപ്പ്, വായനാക്കുറിപ്പ് എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.