ചവറ: തേവലക്കര പടിഞ്ഞാറ്റക്കര ഇരുപത്തിമൂന്നാം വാർഡിൽ വഴിവിളക്കുകളിൽ പലതും കത്തുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. പൈപ്പ് റോഡ്, തൊഴിലാളി മുക്ക് എന്നീ ഭാഗങ്ങളിൽ വഴിവിളക്ക് കത്താത്തതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുട്ടിന്റെ മറവിൽ റോഡിന്റെ വശങ്ങളിൽ മാലിന്യനിക്ഷേപം നടത്തുന്നതും വർദ്ധിച്ചിട്ടുണ്ട്. അധികൃതരോടെ പല തവണ പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.