kollam-cooperation
എ.ഐ.ടി.യു.സി മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ പടിക്കൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ പടിക്കൽ ധർണ നടത്തി. ശമ്പളം - പെൻഷൻ പരിഷ്കരണങ്ങൾ നടപ്പിലാക്കുക, ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളയുക, ശുചീകരണ തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, ശമ്പളം - പെൻഷൻ മുതലായ സാമ്പത്തിക ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സംസ്ഥാന സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സുകുമാരൻ, ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.