പാരിപ്പള്ളി: കല്ലുവാതുക്കലിൽ പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. എ.പി.ജെ അബ്ദുൾ കലാം ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. മുപ്പതിനായിരം പേർക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് കണക്ക്. എന്നാൽ പഞ്ചായത്ത് പരിധിയിൽ 65,000ഓളം ജനസംഖ്യയുണ്ട്. ഇതുപ്രകാരം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്ന് കേന്ദ്രം ആരംഭിക്കാൻ ഡി.എം.ഒ ശുപാർശ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.