ചാത്തന്നൂർ. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് മുതൽ കൊവിഡ് പരിശോധനാ ക്യാമ്പുകൾ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ അറിയിച്ചു. ഇന്ന് രാവിലെ 10.30ന് പാരിപ്പള്ളി ഗവ. എൽ.പി.എസിലും നാളെ രാവിലെ 10.30ന് കല്ലുവാതുക്കൽ പ്രകാശ് ഓഡിറ്റോറിയത്തിലും 25ന് രാവിലെ 10.30ന് മീനമ്പലം എൽ.പി.എസിലുമാണ് ക്യാമ്പ്.