photo
അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളി ജ്ഞാനക്ഷേത്രത്തിൽ സംഘടിപ്പിച്ച സൂര്യനമസ്കാരത്തിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ആരോഗ്യ പരിപാലനത്തിനും മാനസിക ഉല്ലാസത്തിനും യോഗ അനിവാര്യമാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കരുനാഗപ്പള്ളി ജ്ഞാന ക്ഷേത്ര സംഘടിപ്പിച്ച നൂറ്റിയെട്ട് സൂര്യനമസ്കാരത്തിന്റെയും നൂറ്റിയെട്ട് നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ പച്ചക്കറി കിറ്റിന്റെ വിതരണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. പ്രസിഡന്റ് പ്രദീപ് ലാൽ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ രമ്യാ സുനിൽ, ഷഹനാ നസീം, ശാലിനി രാജീവ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സജയൻ സ്വാഗതവും ട്രഷറർ ശ്രീവിദ്യ നന്ദിയും പറഞ്ഞു. തുടർന്ന് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശാന്തിതീരം അഭയകേന്ദ്രത്തിലേക്ക് വസ്ത്രങ്ങളും ഭക്ഷ്യധാന്യ - പച്ചക്കറികളും വിതരണം ചെയ്തു.