കൊട്ടാരക്കര: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊട്ടാരക്കര നെല്ലിക്കുന്നം തുടന്തല മണ്ണൂർ പടിഞ്ഞാറ്റതിൽ രാജനെയാണ് (53, കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെ വീട്ടിൽവച്ചായിരുന്നു സംഭവം. പിതാവ് ജോർജിന് (81) തലയ്ക്ക് സാരമായി പരിക്കേറ്റു. ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടും പുരയിടവും രാജന്റെ പേർക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് രാജൻ നിരന്തരം വഴക്കിട്ടിരുന്നതായി ജോർജ് മൊഴിനൽകി.