പരവൂർ: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപയും നൽകി. പരവൂർ കോട്ടപ്പുറം എൽ.പി.എസിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ സാധനങ്ങൾ ഏറ്റുവാങ്ങി. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ചെക്ക് സ്കൂൾ മാനേജർ സാജൻ, പി.ടി.എ പ്രസിഡന്റ് ശശിധരൻ നായർ എന്നിവർ എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽകുമാറിന് കൈമാറി. സ്കൂൾ പ്രഥമാദ്ധ്യാപിക പ്രീത, അദ്ധ്യാപകരായ ബീന, സിനി, ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ഹരിസോമൻ, എസ്.സി.പി.ഒ ശ്രീലത, വാർഡ് കൗൺസിലർ ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.