അഴിയാതെ കൊവിഡ് കുരുക്ക്
കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപന വേഗത കുറഞ്ഞെങ്കിലും മരണനിരക്ക് കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരഴ്ചയ്ക്കിടയിൽ 84 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഈമാസം ഇതുവരെ 245 പേർ മരിച്ചു. ജില്ലയിൽ കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഈമാസമാണ്.
കൊവിഡിന്റെ ആദ്യ വ്യാപനഘട്ടത്തിൽ ജില്ലയിൽ 363 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം വ്യാപനം സ്ഥിരീകരിച്ചതിന് ശേഷം 407 പേർ മരണത്തിന് ഇരയായി. എന്നാൽ തിരുവനന്തപുരം അടക്കമുള്ള അയൽ ജില്ലകളിലേത് പോലെ മരണസംഖ്യ പെരുകാത്തതാണ് ആശ്വാസം. രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിലേത് പോലെ ഇപ്പോഴും കൊവിഡ് ന്യുമോണിയയാണ് ഭൂരിഭാഗം പേരുടെയും
ജീവൻ കവരുന്നത്. മരണപ്പെടുന്ന 50 വയസിൽ താഴെയുള്ളവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്.
മരണനിരക്കിൽ എട്ടാമത്
കൊവിഡ് മരണനിരക്കിൽ സംസ്ഥാനത്ത് എട്ടാം സ്ഥാനത്താണ് ജില്ല. തിരുവനന്തപുരമാണ് ഒന്നാമത്. ഇടുക്കിയാണ് ഏറ്റവും പിന്നിൽ. ഈമാസം ഇതുവരെ ജില്ലയിൽ കൊവിഡ് ബാധിച്ചത് മരിച്ചത് 245 പേരാണ്. ഒരാഴ്ചയ്ക്കിടയിൽ മരിച്ചത് 84 പേർ.
ജില്ലയിലെ കൊവിഡ് മരണം (കഴിഞ്ഞ ഒരാഴ്ചയിൽ )
22ന്- 18
21ന്- 7
20ന്-19
19ന്- 15
18ന്- 12
17ന്- 9
16ന്- 4
കൊവിഡ് മരണനിരക്ക്
തിരുവനന്തപുരം- 0.9
പാലക്കാട്- 0.52
കണ്ണൂർ- 0.51
ആലപ്പുഴ- 0.50
തൃശൂർ- 0.49
കോഴിക്കോട്- 0.41
എറണാകുളം- 0.35
കൊല്ലം- 0.35
പത്തനംതിട്ട- 0.33
വയനാട്- 0.32
മലപ്പുറം- 0.28
കോട്ടയം-0.28
കാസർകോഡ്- 0.26
ഇടുക്കി- 0.16