കൊല്ലം: ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു. പാരിപ്പള്ളി, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് അഞ്ചുപേർ വീതം സൈക്കിളിൽ ഒളിമ്പിക് പതാകയേന്തി റാലിയായി ചിന്നക്കടയിലെത്തി.
പാരിപ്പള്ളി ജംഗ്ഷനിൽ ജി.എസ്. ജയലാൽ എം.എൽ.എ, കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ സി.ആർ. മഹേഷ് എം.എൽ.എ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ സൈക്കിൾ റാലി ഫ്ലാഗ് ഒഫ് ചെയ്തു.
ചിന്നക്കട ബസ് ബേയിലെ സമാപന വേദിയിൽ എം.എൽ.എമാരായ എം. മുകേഷും എം. നൗഷാദും ദീപശിഖ ഏറ്റുവാങ്ങുകയും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റിന് കൈമാറുകയും ചെയ്തുകൊണ്ട് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ജില്ല ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ.കെ .രാമഭദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.ബി. റെജി, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ, ക്രിസ്റ്റഫർ ഡികോസ്റ്റ, ടൈറ്റസ് ലൂക്കോസ്, കെ. മനോജ് കുമാർ, ബി. ഷാജി, ജെ. ജയരാജ്, ട്രഷറർ ജി. ചന്തു, ജോ. സെക്രട്ടറിമാരായ ഡി. രാജീവ്, ലാലു.എസ്. ബാബു, കെ.പി.എസ്. വിജയൻ, എക്സി. അംഗങ്ങളായ സലിം.കെ. ഇടശേരി, ബി. ഗീതകൃഷ്ണൻ, ആർ. ശശിധരൻ എന്നിവർ പങ്കെടുത്തു.