wed

കൊല്ലം: ഓൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ ജില്ലാ സബ് കമ്മിറ്റിയുടെയും എസ്.എഫ്.ഐ മാതൃകം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീധന നിരോധനം നിയമത്തിൽ മാത്രം മതിയോ? എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6.30ന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന ചർച്ച യു. പ്രതിഭാഹരി എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി .ഐഷാപോറ്റി മോഡറേറ്ററാകും. അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.എം. ആതിര വിഷയാവതരണം നടത്തും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ആർ.സരിത, എസ്.ആർ.അശ്വതി, അലീന അമൽ എന്നിവർ പങ്കെടുക്കും.