എഴുകോൺ : ഇടക്കിടം വിജ്ഞാനോദയം വായനശാല ബാലവേദിയിലെ 50 കുട്ടികൾക്ക് കൊവിഡ് കാല സഹായമായി അരിയും പച്ചക്കറി കിറ്റും വിതരണം ചെയ്തു. പ്രസിഡന്റ് ആർ. സോമൻ ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ ആർ. ബാബു, എസ്‌. രഞ്ജിത്, എം. ജി. രഞ്ജിത്കുമാർ. എസ്‌. എസ്‌. ശ്യാം കുമാർ, വി. വിജയൻ, ലൈബ്രേറിയന്മാരായ എസ്‌. വത്സല, എൽ.സരസ്വതി എന്നിവർ നേതൃത്വം നൽകി.