കൊട്ടാരക്കര: സമഗ്രശിക്ഷ കേരള കുളക്കട, ചാവക്കാട് ബി.ആർ.സികളുടെ സംയുക്താഭിമുഖ്യത്തിൽ വായനാ വാരാചരണത്തിന്റെ ഭാഗമായി ഓൺലൈൻ ട്വിന്നിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. 'ജാലകങ്ങൾക്കപ്പുറം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ മുഖ്യ അതിഥിയായി. ജ്യോതി സതീശൻ ക്ളാസെടുത്തു. ട്രെയിനർമാരായ ബി.സി. മഞ്ജുകുമാരി, ടി.എസ്. അജിത എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ബി.ആർ.സി പ്രവർത്തകരുമടക്കം പങ്കെടുത്തു.