bjp

കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥ ദിനം കരിദിനമായി ആചരിക്കും. നാളെ വൈകിട്ട് 5ന് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കാര്യാലയത്തിൽ നടക്കുന്ന സെമിനാർ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനാകും. അടിയന്തരാവസ്ഥ കാലത്ത് ജയിൽശിക്ഷ അനുഭവിച്ചവരെ ചടങ്ങിൽ ആദരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.