കൊട്ടാരക്കര: എസ്.ജി കോളേജിൽ താത്കാലിക അദ്ധ്യാപക നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കുള്ള അഭിമുഖം 24,25,28 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 9ന് മലയാളം, ബോട്ടണി, ഫിസിക്സ് എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് 1ന് കണക്ക്, സുവോളജി വിഷയങ്ങളിലും 25ന് രാവിലെ 9ന് ഇംഗ്ളീഷ്, ഹിസ്റ്ററി എന്നിവയിലും ഉച്ചയ്ക്ക് 1ന് പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിലും 28ന് രാവിലെ 9ന് കൊമേഴ്സിലുമാണ് ഇന്റർവ്യൂ നടക്കുക.