ഓച്ചിറ: ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥി സംഘടനയായ 'മഹാകൂട്ടായ്മ'യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഫോൺ ചലഞ്ചിലൂടെ സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. മഹാകൂട്ടായ്മ പ്രസിഡന്റ് ആർ.ഡി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായ് പ്രസിഡന്റ് ബി. ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, സുൾഫിയ ഷെറിൻ, എ. അജ്മൽ, എച്ച്.എം ഇൻ ചാർജ് ചമേലി, പി.ടി.എ പ്രസിഡന്റ് എ. നിസാർ, പി.ബി. സത്യദേവൻ, കണ്ടത്തിൽ ഷുക്കൂർ, ജി. ബിനു തുടങ്ങിയവർ സംസാരിച്ചു. മഹാകൂട്ടായ്മ സെക്രട്ടറി കബീർ എൻസൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി. ഹരിലാൽ നന്ദിയും പറഞ്ഞു.