കൊട്ടാരക്കര: കാൽവഴുതി കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മൈലം വൃന്ദാവൻ നഗർ കടലാവിള വീട്ടിൽ കുഞ്ഞുമോൾ (65) ആണ് ഇന്നലെ ഉച്ചക്ക് 12മണിയോടെ വീട്ടുവളപ്പിലെ

കിണറ്റിൽ വീണത്. സംഭവം അറിഞ്ഞെത്തിയ കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.പി.സന്തോഷ് കുമാർ, പി.അനിൽകുമാർ, വി.എം.മനോജ്, പി.ബിനു,കെ.സുരേഷ് ശ്രീയേഷ് എന്നിവരങ്ങിയ സംഘമാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.