ayur-
ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ശൂരനാട് നോർത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജയകുമാരിക്ക് കൊവിഡ്‌ പ്രതിരോധ ആയുർവേദ ഔഷധങ്ങൾ കൈമാറുന്നു

പോരുവഴി: കൊല്ലം ജില്ലാപഞ്ചായത്ത് ശൂരനാട് നോർത്ത് ആയുർവേദ ഡിസ്‌പെൻസറിക്ക് കൊവിഡ്‌ പ്രതിരോധ ആയുർവേദ ഔഷധങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ ശൂരനാട് നോർത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജയകുമാരിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ശൂരനാട് നോർത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സമദ്, ഖദീജ, ശ്രീലക്ഷ്മി, സൗമ്യ, അമ്പിളി ഓമനക്കുട്ടൻ, അഞ്ജലി എന്നിവർ പങ്കെടുത്തു.