പോരുവഴി : പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയനും ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയനും സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് വരിക്കോലി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തകരായ അബ്ദുൽ സമദ്, അരുൺ, അനിൽ, ഹാരിസ്, രതീഷ് തുടങ്ങിയവർ സംസാരിച്ചു.