കൊട്ടാരക്കര: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലുള്ള വായനപക്ഷാചരണവും പുസ്തകഗ്രാമ പ്രഖ്യാപന സമ്മേളനവും കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു വായനപക്ഷാചരണ സന്ദേശം നൽകി. ഡോ.പി.കെ.ഗോപൻ, ഡി.സുകേശൻ, എസ്.നാസർ,ജോ.വിജേഷ് പെരുംകുളം, ജെ.സി.അനിൽ, പെരുംകുളം രാജീവ്, പി.ടി.ഇന്ദുകുമാർ, ആർ.രശ്മി, ആർ.രാജൻബോധി, എസ്.രഞ്ജിത്ത് കുമാർ, അഖില മോഹൻ, ആർ.പ്രഭാകരൻ നായർ എന്നിവർ സംസാരിച്ചു.