കൊട്ടാരക്കര: കെ.പി.സി.സി വിചാർ വിഭാഗ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ലുധിയാന കാർഷിക കോളജിൽ പി.എച്ച്.ഡിക്ക് പ്രവേശനം ലഭിച്ച പള്ളിക്കൽ സ്വദേശി ബിന്ധ്യയെ ഉപഹാരം നൽകി ആദരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് കരീപ്ര രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ കലയപുരം മോനച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ജി.ഉണ്ണികൃഷ്ണൻ നായർ, താമരക്കുടി പ്രദീപ്, വി.ഫിലിപ്പ്, എം.വിജയകുമാർ, ശ്രീജിത്ത്, കണ്ണാട്ട് രവി, തോമസ് മാത്യു, പള്ളിക്കൽ സുനിൽ, സാംസൺ, നിർമ്മല എന്നിവർ സംസാരിച്ചു.