ഓച്ചിറ: ക്ലാപ്പന ബി.എം. ഷരീഫ് കാരുണ്യ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ബി.എം. ഷരീഫ് അനുസ്മരണവും പഠനോപകരണ വിതരണവും ചികിത്സാ ധനസഹായ വിതരണവും വനിതാ കമ്മിഷൻ അംഗം അഡ്വ. താര ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനിൽ എസ്. കല്ലേലിഭാഗം അനുസ്മരണ പ്രസംഗം നടത്തി. കാരുണ്യ സമിതി രക്ഷാധികാരി പുല്ലംപള്ളിൽ അബ്ദുൽ റഹുമാൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ സി.കെ. ചക്രപാണി സ്വാഗതവും മുരളി നന്ദിയും പറഞ്ഞു. സമിതി അംഗങ്ങളായ ബർണാഷ് തമ്പി, പി.കെ. പ്രകാശ്, ശ്രീദേവി മോഹൻ, ബാബു, രാജേഷ്, സാജിദ്, ശിവരാജൻ, ഉമയമ്മ തുടങ്ങിയവർ പങ്കെടുത്തു.