കൊല്ലം: ഇന്ധന വിലവർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. വിശ്വജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ഉന്നതാധികാര സമിതി അംഗം ഈച്ചംവീട്ടിൽ നയാസ് അദ്ധ്യക്ഷനായി. പ്രാക്കുളം പ്രകാശ്, മണലിൽ സുബേർ, മതിലിൽ രുഗ്മ, അനിൽ കാരാട്ട്, സരിൻ, ബൈജു താന്നി തുടങ്ങിയവർ സംസാരിച്ചു.