കൊട്ടാരക്കര: കരീപ്ര തലവൂർകോണം സെന്റർ ഒഫ് മാസ് ആർട്സിന്റെ നേതൃത്വത്തിൽ വായനവാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ ഉദ്ഘാടനം ചെയ്തു. ജെ.ശ്രീകുമാർ, ജോർജ്ജുകുട്ടി, അരുണ, രാജീവ്, സെക്രട്ടറി അനൂപ് എന്നിവർ സംസാരിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സജീവമായ രാജേഷിനെ ചടങ്ങിൽ ആദരിച്ചു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപന്യാസ രചനാമത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എല്ലാവർക്കും ഓരോ പുസ്തകവും നൽകി.