ഓച്ചിറ: എസ്.എഫ്.ഐ ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനവണ്ടി പഠനോപകരണ വിതരണം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് നാറാണത്ത്, എസ്.എഫ്.ഐ ശൂരനാട് ഏരിയാ സെക്രട്ടറി റമീസ്, പ്രസിഡന്റ് അമൽ, ഡി.വൈ.എഫ്.ഐ ഓച്ചിറ പടിഞ്ഞാറൻ മേഖലാ സെക്രട്ടറി അഖിൽ സോമൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ലളിതാ ശിവരാമൻ, സന്തോഷ് ആനേത്ത്, കർഷകസംഘം നേതാവ് അനിൽ പുന്തല, സംഗമം ഗോപിനാഥപിള്ള തുടങ്ങിയവർ പങ്കെടുത്തു.