കൊല്ലം: ഹോട്ടലുകളിൽ അൻപത് ശതമാനം ഇരിപ്പിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാടക, വെള്ളക്കരം, വൈദ്യുതിചാർജ്, ജി.എസ്.ടി, ബാങ്ക് വായ്പ അടക്കമുള്ള ബാദ്ധ്യതകൾ വർദ്ധിച്ചതോടെ ഭൂരിപക്ഷം ഹോട്ടലുകളും നഷ്ടം താങ്ങാനാവാതെ അടച്ചിടേണ്ട അവസ്ഥയിലാണ്. മേഖല കടക്കെണിയിലായിട്ടും ഉപഭോക്താക്കളെ പ്രവേശിപ്പിക്കാത്തത് നീതി നിഷേധമാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിയും ജനറൽ സെക്രട്ടറി ജയപാലും ആവശ്യപ്പെട്ടു.