കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര 811-ാം നമ്പർ എൻ.എസ്.എസ്
കരയോഗത്തിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം വിതരണം ചെയ്തു. കരയോഗാംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയിൽ നിന്ന് ഇരുവൃക്കകളും തകരാറിലായി ശസ്ത്രക്രിയക്ക് വിധേയനായ വിഷ്ണുവിന് കൈത്താങ്ങായി ഒരു ലക്ഷം രൂപയും കൊവിഡ് ബാധിച്ച് മരിച്ച അനിൽകുമാറിന്റെ കുടുംബത്തിന് മുപ്പതിനായിരം രൂപയും ഭക്ഷ്യക്കിറ്റും പഠനോപകരണങ്ങളും കരയോഗത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ളയുടെ നേതൃത്വത്തിൽ ഇവരുടെ വീടുകളിലെത്തിയാണ് ചികിത്സാ സഹായം വിതരണം ചെയ്തത്. കരയോഗം പ്രസിഡന്റ് ചിറയത്ത് അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, ബി.ശശിധരൻ നായർ, മുകളുവിള അനിൽകുമാർ, ഡി.കെ.ജയദേവ്, വി.അരുൺകുമാർ, ബി.ഗണേഷ്കുമാർ എന്നിവർ പങ്കെടുത്തു.