ചവറ: കെ.എസ്.യു ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 1000 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന സമഗ്ര പദ്ധതിയുടെ ഉദ്ഘാടനം തെക്കുംഭാഗത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംകൂട്ടത്തിൽ നിർവഹിച്ചു. കെ.എസ്.യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അതുൽ എസ്.പി., യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ്, കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് ഗോപകുമാർ, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് പട്ടത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സി.ആർ. സുരേഷ്, നിശാന്ത് പൊന്മന, കെ.എസ്.യു ചവറ നിയോജക മണ്ഡലം ഭാരവാഹികളായ അസീസ്, അമൽ മംഗലശേരി, മിഥിലാജ്, ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു.