photo

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് അടുക്കളയിലെ സ്ഥിരം വിഭവമായ ചക്ക വീണ്ടും നാടുവിടുന്നു. ചക്ക വിഭവങ്ങളുടെ പെരുമ മറുനാടും കടന്നതോടെയാണ് ഡിമാൻഡ് വദ്ധിച്ചത്.

കൊവിഡിന്റെ ആദ്യസമയത്ത് ചക്കയ്ക്ക് വൻ ഡിമാന്റായിരുന്നു.

ചക്കവിഭവങ്ങൾ അടുക്കളയിലും തീൻമേശകളിലും നിറഞ്ഞതുമാണ്. എന്നാൽ അന്നുണ്ടായിരുന്ന പ്രിയം രണ്ടാം തരംഗത്തിൽ ഇല്ലാതായതോടെ ചക്ക പഴയപോലെ മറുനാട്ടിലേയ്ക്ക് വണ്ടി കയറുകയാണ്. ഇടനിലക്കാരാണ് ചക്കയുടെ പണം കൊയ്യുന്നത്. പത്ത് രൂപ നിരക്കിലാണ് ജില്ലയിൽ ഇടനിലക്കാർ കർഷകന്റെ പക്കൽ നിന്ന് ചക്ക വാങ്ങുന്നത്.

വലിയ ചക്കയ്ക്ക് കുറച്ചുകൂടി വില ലഭിക്കും. ഇത് അതിർത്തി കടന്നാൽ കിലോക്കണക്കിനാണ് വില. വരിക്ക ചക്കയുടെ നല്ലൊരു പങ്കും മറുനാടുകളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പച്ചക്കറി - പലവ്യഞ്ജനങ്ങൾ കൊണ്ടുവരുന്ന ലോറികൾ തിരികെ പോകുമ്പോഴാണ് ചക്ക കയറ്റിവിടുന്നത്.

തുശ്ചമായ വാഹനക്കൂലിയേ ഇടനിലക്കാർക്ക് ചെലവാകൂ എന്ന മെച്ചവുമുണ്ട്. ഇവ പിന്നീട് ചിപ്സും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളുമായി തിരികെ വരുമ്പോൾ മലയാളികൾ വലിയ വിലനൽകി വാങ്ങുകയാണ്

പതിവ്.


കീടനാശിനി ഇല്ലാത്ത പഴം


കീടനാശിനി പ്രയോഗമില്ലാത്തതിനാൽ ചക്ക വിശ്വസിച്ച് കഴിക്കാം. 15,000 കോടി രൂപ സംസ്ഥാനത്തിന് പ്രതിവർഷം ലഭിക്കുമെന്ന കണക്കുകൂട്ടിയാണ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. ചക്ക ഗവേഷണത്തിന് സർക്കാർ അമ്പലവയലിൽ റിസർച്ച് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.

സർക്കാർ തുനിയണം

കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കാമെന്ന് ചക്കമഹോത്സവം തെളിയിച്ചതാണ്. ആദ്യ ലോക് ഡൗൺ കാലത്ത് ഇതിൽ മിക്കവയും വിജയിച്ചതുമാണ്. ചക്കക്കുരു ജ്യൂസ് വലിയ പ്രിയവും നേടി. കൊവിഡുകാലത്ത് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ ധനസഹായവും വായ്പാ പദ്ധതികളുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്ക ഉത്പന്നങ്ങൾ: 120

(ചിപ്സ്, ഐസ്ക്രീം, പ്രോട്ടീൻ പൗഡർ, ഹൽവ, കേക്ക്, പായസം, കട്ലറ്റ് തുടങ്ങിയവ)

''

ചക്കയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകിയാൽ കൂടുതൽ സ്ഥലങ്ങളിൽ ഉത്പാദക യൂണിറ്റുകൾ തുടങ്ങാനാകും.

സംരംഭകർ