പത്തനാപുരം : അർഹതപ്പെട്ടവർക്ക് സഹായഹസ്തവുമായി രാമചന്ദ്രൻ നായർ (മാമി സാർ ) ചാരിറ്റബിൾ ട്രസ്റ്റ്. കുന്നിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി 300 ലധികം മൊബൈൽ ഫോണുകളും 100 ലധികം ടി .വികളും . പഠനോപകരണങ്ങളും വിതരണം ചെയ്തു. 600 ലധികം മൊബൈൽ ഫോണുകളും സ്മാർട്ട് ടി വി യും വിതരണം ചെയ്യാനാണ് പദ്ധതി. കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഓട്ടോ, ചുമട്ട് . കശുവണ്ടി തൊഴിലാളികളടക്കമുള്ള 500 ലധികം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് എത്തിച്ച് നല്കി . ഇരു വൃക്കകളും തകരാറിലായ കുന്നിക്കോട് സ്വദേശിയുടെ മുഴുവൻ ചികിത്സാചെലവുകളും ട്രസ്റ്റ് ഏറ്റെടുത്തു. വൃക്ക രോഗിയായ ഭർത്താവിന്റെയും മൂകനും ബധിരനുമായ മകന്റെയും ചികിത്സയ്ക്കും വീടിന്റെ നിത്യ വൃത്തിക്കുമായി ലോട്ടറി കച്ചവടം നടത്തിവന്ന യുവതിക്ക് സഹകരണ കോർപ്പറേറ്റീവ് ബാങ്കിൽ ജോലി നല്കാമെന്നും വഴിയരികിൽ ചോർന്നൊലിക്കുന്ന കുടിലിൽ ചെറിയ വ്യാപാരം നടത്തിവന്ന വൃദ്ധ ദമ്പതികൾക്ക് ട്രസ്റ്റ് വക 5 സെന്റ് സ്ഥലത്ത് പുതിയ വീട് നിർമ്മിച്ച് നല്കുമെന്നും ട്രസ്റ്റ് ചെയർമാൻ പത്മ ഗിരീഷ് (കണ്ണൻ) ഉറപ്പ് നല്കി. രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിനായി ട്രസ്റ്റ് വക സൗജന്യ ആംബുലൻസ് സർവീസ് നടത്തും. തങ്ങളുടെ പിതാവിന്റെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിൽ (പി. രാമചന്ദ്രൻ നായർ ,മാമി സാർ ) ആർ. പത്മ ഗിരിഷി (കണ്ണൻ) നൊപ്പം. സഹോദരിമാരായ ഡോ.ലക്ഷ്മി ആർ നായരും . ഡോ. മീര ആർ നായരും ട്രസ്റ്റി കുന്നിക്കോട് ഷാജഹാനടക്കം നിരവധി പേരും സജീവമായി രംഗത്തുണ്ട്. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ ട്രസ്റ്റിന്റെ പേരിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്.