അഞ്ചൽ : സംഘ കലാവേദി കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ഗാന രചയിതാക്കളായ എസ്. രമേശൻ നായർ, പൂവച്ചൽ ഖാദർ, നാടക കലാകാരൻ സംഘ കലാവേദി പത്തനംതിട്ട ജില്ലാ ട്രഷർ കൊടുമൺ കൃഷ്‌കുമാർ എന്നിവരെ അനുസ്മരിച്ചു.
അഞ്ചലിൽ നടന്ന അനുസ്മരണ യോഗത്തിൽ സംഘകലാവേദി കൊല്ലം ജില്ലാ പ്രസിഡന്റ് സുരേഷ് കുണ്ടറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേറ്റർ അഞ്ചൽ ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബിജു തിരുവാതിര, വയലാ അരവിന്ദൻ, മീനാക്ഷി, സുനിൽ കരവാളൂർ, പെരുമൺ സഞ്ജീവ്, ഷാജിരത്‌നം എന്നിവർ സംസാരിച്ചു.