അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ എൽ.പി സ്കൂളുകളിലെയും പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി മേശയും കസേരയും നൽകി. കൊവിഡ് മൂലം സ്കൂളിൽ പോയി പഠിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കുട്ടികൾക്ക് മേശയും കസേരയും നൽകിയത്. കൊവിഡ് പ്രവർത്തനത്തിൽ തന്നെ കിഴക്കൻ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഏരൂർ പഞ്ചായത്ത് മുഴുവൻ വാർഡിലും പഠനമുറികളും തയ്യാറാക്കികഴിഞ്ഞു. മേശ കസേര വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ നിർവഹിച്ചു. വികനസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്ത് മറ്റ് ഭാരവാഹികളായ ഷൈൻ ബാബു, രാജി, ഡോൺ വി. രാജ് തുടങ്ങിയവർ പങ്കെടുത്തു.